d

നെടുമങ്ങാട്: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ് .കെ.ടി.യു ), പട്ടികജാതി ക്ഷേമസമിതി(പി.കെ.എസ് ) എന്നിവ സംയുക്തമായി നെടുമങ്ങാട് പോസ്റ്റോഫീസിനുമുന്നിൽ ധർണ നടത്തി. കർഷക തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മൂഴി രാജേഷ് അദ്ധ്യക്ഷനായി. പി.കെ.എസ് ഏരിയ സെക്രട്ടറി ആട്ടുകാൽ രാജു സ്വാഗതം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽദിനങ്ങൾ 200ആയി ഉയർത്തുക, കൂലി 600രൂപ ആക്കുക, വെട്ടിക്കുറച്ച വിഹിതം വർദ്ധിപ്പിക്കുക, വാക്സിൻ സർവത്രികമായി സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. ബി. സതീശൻ, സുധീർഖാൻ, നാഗച്ചേരി റഹിം, ശ്രീകുമാർ, ബിനു എന്നിവർ നേതൃത്വം നൽകി.