ns

കടയ്ക്കാവൂർ: എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി കേരള സർക്കാരിന് സമർപ്പിച്ച അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി മാർച്ച് സംഘടിപ്പിച്ചു.
എസ്.എഫ്.ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അഞ്ചുതെങ്ങ് അമ്മൻകോവിലിൽ സംഘടിപ്പിച്ച മാർച്ച് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് നവ്യ എസ്.രാജ് ഉദ്ഘാടനം ചെയ്തു. അഭിജിത്ത്, അഭിനവ്, നിത്യാരാജ് എന്നിവർ സംസാരിച്ചു.