thala

നെയ്യാറ്റിൻകര: തലയൽ എസ്. കേശവൻ നായരുടെ സ്മരണാർത്ഥം സ്വദേശാഭിമാനി കൾച്ചറൽ സെന്ററും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ വാരാചരണം സമാപിച്ചു. മുൻ എം.എൽ.എ എ.ടി ജോർജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വിനോദ് സെൻ അദ്ധ്യക്ഷനായിരുന്നു. പള്ളിച്ചൽ ഫാർമേഴ്സ് സഹകരണബാങ്ക് പ്രസിഡന്റ് എം. മണികണ്ഠൻ അനുസ്മരണ പ്രഭാഷണം നടത്തി. തലയൽ യുവജനോത്സവ വിജയികൾക്കുള്ള സമ്മാനദാനം നിംസ് എം.ഡി ഫൈസൽ ഖാൻ നിർവഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി അരുവിപ്പുറം ശ്രീകുമാർ, ശ്രീകണ്ഠൻ നായർ, കൃഷ്ണൻ നായർ, വേണുഗോപാലൻ നായർ, ഇരുമ്പിൽ ശ്രീകുമാർ ഊരുട്ടുകാല സുരേഷ് എന്നിവർ പങ്കെടുത്തു. അദ്ദേഹത്തിന്റെ ആറാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി ആറ് ഫലവൃക്ഷ ത്തൈകൾ നട്ടു കൊണ്ടാണ് വാരാചരണത്തിന് തുടക്കം കുറിച്ചത്. നഗരസഭ ചെയർമാൻ പി.കെ. രാജ് മോഹൻ, അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽ കുമാർ, സുധാർജുനൻ, രചന വേലപ്പൻ നായർ,നിംസ് മെഡിസിറ്റി ജനറൽ മാനേജർ സജു, കവി സുമേഷ് കൃഷ്ണൻ തുടങ്ങിയവരാണ് നിംസ് വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടത്. അനുസ്മരണ വാരാചരണത്തിന്റെ ഭാഗമായുള്ള ഓൺലൈൻ പ്രഭാഷണ പരമ്പരയിൽ ദൃശ്യകലയും ഡ്രാക്കുള പ്പേടിയും, ആധുനികതയും ജനപ്രിയ സാഹിത്യവും, എഴുത്തിന്റെ പക്ഷം എഴുത്തുകാരന്റെയും, ക1വിഡ്കാല രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ കലാചരിത്രകാരൻ ജോണി എം.എൽ, ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസ് കോളേജ് മലയാള ഭാഷാ വിഭാഗം മേധാവി ഡോ. ബെറ്റി മോൾ മാത്യു, ഡോ. അജയൻ പനയറ, ഡോ.അജിത്ത് എന്നിവർ പ്രഭാഷണം നടത്തി.