തിരുവനന്തപുരം: കേരള സ്റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ യുദ്ധവിജയത്തിന്റെ 22ാം വാർഷികം ആഘോഷിച്ചു. പാളയം യുദ്ധസ്‌മാരകത്തിൽ സമിതി ജില്ലാ പ്രസിഡന്റ് എസ്.കെ. അജികുമാർ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ ജില്ലാ സെക്രട്ടറി ടി. ഭുവനേന്ദ്രൻ നായർ, ജി. രാജു, എ. നാരായണൻ നായർ, അഡ്വ. വിജയകുമാർ, ടി. സുരേന്ദ്രൻ നായർ, ശാന്തിവിള പദ്മകുമാർ എന്നിവർ പങ്കെടുത്തു.