കടയ്ക്കാവൂർ: ശ്രീ സേതു പാർവതീഭായി ഹയർ സെക്കൻഡറി സ്കൂളിൽ മാനേജ്മെന്റും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും കുട്ടികൾക്കായി വാങ്ങിയ 100 മൊബൈൽ ഫോണുകളുടെ വിതരണവും സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. വി. ശശി എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീല, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബീനാ രാജീവ്, വാർഡ് മെമ്പർ ആർ. ഉദയ, സ്കൂൾ മാനേജർ വി. ശ്രീലേഖ, പ്രിൻസിപ്പൽ ഇൻ ചാർജ് ദീപ .ആർ ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് അഡ്വ. എ. റസൂൽ ഷാൻ, പി.ടി.എ പ്രസിഡന്റ് ഡാളി അനിൽ, മാനേജ്മെന്റ് പ്രതിനിധി എസ്.എസ്. വിപിൻ, ഹെഡ്‌മിസ്ട്രസ് ഇൻ ചാർജ് എസ്.കെ. ശോഭ, സ്റ്റാഫ് സെക്രട്ടറി എസ്. മനോജ് തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് പോരാളികളായ ആരോഗ്യപ്രവർത്തകരെയും പൊലീസ് ഉദ്യോഗസ്ഥരെയും മന്ത്രി വി. ശിവൻകുട്ടി ആദരിച്ചു.