ബാലരാമപുരം: പഠനത്തിൽ മികവ് തെളിയിച്ച 25 വിദ്യാർത്ഥികൾക്ക്‌ കാമരാജ് എൻഡോവ്മെന്റ് പുരസ്കാരങ്ങൾ സമ്മാനിച്ചു. കാമരാജ് ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കാമരാജ് ഫൗണ്ടേഷൻ നെല്ലിമൂട് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ.എ. നീലലോഹിതദാസ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഫൗണ്ടേഷൻ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് ടി.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കവി വിനോദ് വൈശാഖി അനുസ്മരണ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി സെക്രട്ടറി വി.സുധാകരൻ, ട്രഷറർ നെല്ലിമൂട് പ്രഭാകരൻ, വി.രത്ന രാജ് തുടങ്ങിയവർ സംസാരിച്ചു.