തിരുവനന്തപുരം: മൂന്നാറിലെ നിർമ്മാണങ്ങൾ സർവകക്ഷിയോഗത്തിന്റെ തീരുമാനപ്രകാരം ക്രമവൽക്കരിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് രൂപം നൽകാൻ നടപടികൾ തുടങ്ങിയതായി മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.
ഇതിന് ഹൈക്കോടതിയുടെ അനുമതി കൂടി ലഭ്യമാക്കിയായിരിക്കും അന്തിമനടപടിയെന്നും എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. ഹൈക്കോടതി വിധിപ്രകാരം, എട്ടു വില്ലേജുകൾ ഉൾപ്പെടുന്ന മൂന്നാറിൽ നിർമ്മാണത്തിന് റവന്യുവകുപ്പിന്റെ അനുമതി ആവശ്യമാണ്. ജില്ലാകളക്ടർ സർക്കുലർ പ്രകാരം അത് നിർബന്ധിതവുമാക്കി. ഇതിനെതിരെ സുപ്രീംകോടതിയിൽ പോയെങ്കിലും ഹർജി തള്ളിയതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഒ.സി ഇല്ലാതെ നടത്തിയ നിർമ്മാണങ്ങൾ വ്യവസ്ഥകൾക്കനുസൃതമായി ക്രമവൽക്കരിക്കാൻ തീരുമാനിച്ചത്. 15 സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് 1500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടങ്ങളാണ് ക്രമവൽക്കരിക്കുന്നത്. അപേക്ഷനോ ആശ്രിതർക്കോ മറ്റു ഭൂമി പാടില്ലെന്നാണ് വ്യവസ്ഥ.