kargi

നെയ്യാറ്റിൻകര: ഫ്രാനിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ ദിവസം ആഘോഷിച്ചു. നെയ്യാറ്റിൻകരയിലെ യുദ്ധസ്മാരകമായ വീരസ്മൃതിയിൽ നഗരസഭാ ചെയർമാൻ പി.കെ. രാജ്മോഹൻ പുഷ്പചക്രം അർപ്പിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫ്രാൻ ഭാരവാഹികൾ പുഷ്പാർച്ചന നടത്തി മധുര പലഹാരം വിതരണം ചെയ്തു. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഭാരവാഹികളായ ടി. മുരളീധരൻ, തലയൽ പ്രകാശ്, സി. യേശുദാസ്, എം. രവീന്ദ്രൻ, തിരുപുറം ശശികുമാരൻ നായർ, നിലമേൽ മുരളീധരൻ, ജി. പരമേശ്വരൻ നായർ, വേണുഗോപാലൻ നായർ എന്നിവർ നേതൃത്വം നൽകി.