വർക്കല: ഓൺലൈൻ പഠനസൗകര്യമില്ലാത്ത അയിരൂർ കായൽപുറം ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ കുട്ടികൾക്കായി ലഭിച്ച 23 മൊബൈൽ ഫോണുകളുടെ വിതരണം വി.ജോയി എം.എൽ.എ നിർവഹിച്ചു. ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ.ആർ, വൈസ് പ്രസിഡന്റ് ലൈജുരാജ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഷൈജി. എം, വാർഡ് മെമ്പർ ജിഷ.യു, നോർവ, ഖത്തർ ഗ്രൂപ്പ് പ്രതിനിധി താഹ കാട്ടിൽ, മുന്നേറ്റം വർക്കല ഗ്രൂപ്പ് പ്രതിനിധി വിജയകുമാർ. ആർ, ഫ്രണ്ട്സ് ഫൗണ്ടേഷൻ വർക്കല പ്രതിനിധി നിഷാദ് സെൽനെറ്റ്, ഹെഡ്മാസ്റ്റർ പി. ജോയി, പി.ടി.എ പ്രസിഡന്റ് പ്രസാദ്.സി, സ്റ്റാഫ് സെക്രട്ടറി ഹരിലാൽ. ആർ എന്നിവർ പങ്കെടുത്തു.