തിരുവനന്തപുരം: സാങ്കേതിക സർവകലാശാല എം.സി.എ, എം.സി.എ ഇന്റഗ്രേ​റ്റഡ് അഞ്ചാം സെമസ്​റ്ററുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷാ ഫലങ്ങളും, തിരുവനന്തപുരം ക്ലസ്​റ്റർ നടത്തിയ എം.ടെക് മൂന്നാം സെമസ്​റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും അഞ്ചാം സെമസ്​റ്റർ (പാർട്ട് ടൈം) റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിശദമായ ഫലങ്ങൾ വിദ്യാർത്ഥി, കോളേജ് ലോഗിൻ എന്നിവയിൽ ലഭ്യമാണ്. പോർട്ടൽ വഴി ഉത്തര കടലാസിന്റെ പകർപ്പിനായി 31വരെ അപേക്ഷിക്കാം.