വെള്ളറട:പെട്രോൾ ഡീസൽ പാചക വാതക വിലവർദ്ധനയ്ക്കെതിരെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർണ്ഡ്യം പ്രകടിപ്പിച്ച് അഖില ഇന്ത്യ കിസാൻ സഭ വെള്ളറട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഒറ്റശേഖരമംഗലം പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി.സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗം അഡ്വ.കള്ളിക്കാട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വി.സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.സി.ജനാർദ്ദനൻ,ആർ.മഹേഷ്,അനീഷ് ചൈതന്യ,പറമ്പ്നാട് മോഹനൻ,ഹരി,മൈലച്ചൽ അപ്പുക്കുട്ടൻ,വിഭു കുമാർ,ഷൈജു,ദിപിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.