വെള്ളറട: ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കിഴക്കൻമല - പഴിഞ്ഞിപ്പാറ - ഈരാറ്റിൻപുറം എന്നിവ ഉൾപ്പെടുത്തി മിനി ടൂറിസം പദ്ധതി ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ആര്യങ്കോട് പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. കൊവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്ന സംരംഭങ്ങൾ ആരംഭിക്കാനും നടപടി സ്വീകരിക്കണമെന്ന് അഡ്വ: ഹരികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാഴിച്ചൽ ഗോപൻ, വി. ഹരി, അനീഷ്, അൽഫോൺസ പ്രസാദ്, വിപിൻ തോമസ്, തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ഭാരവാഹികളെയും തിരഞ്ഞെടുത്തു. അഖിൽ (പ്രസിഡന്റ് ) ആദർശ് (വൈസ് പ്രസിഡന്റ്) അഡ്വ: ഹരികൃഷ്ണൻ (സെക്രട്ടറി ) രേവതി (ജോ: സെക്രട്ടറി )