നെയ്യാറ്റിൻകര: സ്ത്രീകളെ ശല്യപ്പെടുത്തുന്നുവെന്ന പരാതിയിൽ യുവാവിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്ര് ചെയ്തു. പെരുങ്കടവിള അയിരൂർ ശങ്കരനാരായണപുരത്ത് നന്ദു ഭവനിൽ നന്ദു (26)വിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര സി.ഐ വി.എൻ. സാഗർ, എസ്.ഐ മിനുമോൾ, അസി. എസ്.ഐ രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ മാരായമുട്ടം പൊലീസിൽ സമാനരീതിയിലുള്ള കേസുകളുള്ളതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.