തിരുവനന്തപുരം : കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയിൽ ജോലി ചെയ്യുന്ന ജൂനിയർ അദ്ധ്യാപകരോട് വർഷങ്ങളായി തുടരുന്ന അനീതിക്കെതിരെ കേരള ഹയർ സെക്കൻഡറി ടീചേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രക്ഷോഭ വേദി ആരംഭിച്ചു. സമര പരമ്പരയുടെ തുടക്കം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ജൂനിയർ അദ്ധ്യാപക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഹയർ സെക്കൻഡറി അദ്ധ്യാപകർ നടത്തുന്ന പോരാട്ടങ്ങൾക്ക് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്നുളള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ: എം. കെ. മുനീർ, എൻ. കെ. പ്രേമചന്ദ്രൻ, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കൾ സമരത്തെ അഭിവാദ്യം ചെയ്യും.

ടി.വി. ഇബ്രാഹിം എം. എൽ.എ, കെ.എച്ച്.എസ്.ടി.യു സംസ്ഥാന ഭാരവാഹികളായ കെ.ടി.അബ്ദുൽ ലത്തീഫ്, സി.ടി.പി ഉണ്ണി മൊയ്തീൻ, ഡോ.എസ്.സന്തോഷ് കുമാർ, ആർ.അരുൺകുമാർ, നിസാർ ചേലേരി, വി.കെ അബ്ദുറഹ്മാൻ, എസ്.മനോജ്, ജലീൽ പാണക്കാടൻ, എ.കെ അജീബ്, ഷമീം അഹമ്മദ്,ശിഹാബുദ്ധീൻ ,​എം.എ സലാം,നുഹ്മാൻ ശിബിലി, കെ.കെ മുഹമ്മദ് അഷ്റഫ്, അൻവർ അടുക്കത്ത്,കെ. സന്തോഷ് കുമാർ, ഡോ. ഷാജി പോൾ, ജോസ് ജോസഫ്, സിദ്ധീഖ് മൂന്നിയൂർ, നിസാം പനവൂർ, ബി. സൈതാലി, ഷാനവാസ്ഖാൻ എന്നിവർ പങ്കെടത്തു.