തിരുവനന്തപുരം: കരുനാഗപ്പള്ളി കോടതി സമുച്ചയം നിർമ്മിക്കുന്നതിന് കണ്ടെത്തിയ 60 ആർ വിസ്തീർണ്ണം വരുന്ന ഭൂമി ഐ.എച്ച്.ആർ.ഡി.യുടെ അധീനതയിലുള്ളതാണെന്നും ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പോളിടെക്‌നിക് കോളേജിന്റെ ക്ലാസുകളും ലാബുകളും മെയിൻ കാമ്പസിലേക്ക് മാറ്റിയാൽ മാത്രമേ കൈമാറ്റം സാദ്ധ്യമാകുകയുള്ളൂവെന്നും സി.ആർ. മഹേഷിന്റെ സബ്മിഷന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. പോളിടെക്‌നിക്കിനായി ക്ലാസ് മുറികളുടെ നിർമ്മാണത്തിനാവശ്യമായ ഫണ്ടും ലഭ്യമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.