കാട്ടാക്കട:പൂർവ സൈനിക് സേവാ പരിഷത്ത് കാട്ടാക്കട താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രത്യേകം തയ്യാറാക്കിയ യുദ്ധ സ്മാരകത്തിൽ സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.പ്രസിഡന്റ് രാജശേഖരൻ നായർ,രക്ഷാധികാരി കെ.സി.എസ് നായർ,സെക്രട്ടറി രാജീവ് ഉണ്ണിത്താൻ,ട്രഷറർ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.വാഹനാപകടത്തിൽ മരിച്ച ഹിന്ദു ഐക്യ വേദി തിരുവനന്തപുരം താലൂക്ക് ജനറൽ സെക്രട്ടറി മധുസൂദനൻ നായർ കുടുംബ സഹായ നിധിയിലേക്ക് അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുക വൈസ് പ്രസിഡന്റ് ഓണററി ക്യാപ്റ്റൻ ചന്ദ്രൻ ഹിന്ദു ഐക്യ വേദി കാര്യകർത്താക്കൾക്ക് കൈമാറി.അംഗങ്ങൾ യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.