തിരുവനന്തപുരം :കേരളാ ഗവൺമെന്റ് നഴ്‌സസ് യൂണിയന്റെ (കെ.ജി.എൻ.യു) സംസ്ഥാന കമ്മിറ്റി ഓഫീസ് ജഗതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ഡി.മേരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനൽ സെക്രട്ടറി സന്തോഷ് കെ.എസ്, ട്രഷറർ ആശാ.എൻ ഭാരവാഹികളായ സിന്ദു ഭാസ്‌കർ, എസ്.എം അനസ്, വിപിൻ ചാണ്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നന്ദകുമാർ എന്നിവർ പങ്കെടുത്തു.