കല്ലമ്പലം:കല്ലമ്പലം ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ.അഞ്ചൽ സുരേന്ദ്രനും പുതിയ പദ്ധതികളുടെ ഉദ്ഘാടനം കല്ലമ്പലം ഗ്രേഡ് എസ്.ഐ ജയനും നിർവഹിച്ചു.ലയൺസ് ക്ലബ് പ്രസിഡന്റായി എസ്.സലിംകുമാറിനെയും സെക്രട്ടറിയായി വി.ശിശുപാലനെയും ട്രഷററായി കെ.നകുലനെയും തിരഞ്ഞെടുത്തു.വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വിതരണം,നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ വീട് വയറിംഗ്,ചെറുകിട വ്യാപാരികൾക്കും ആരോഗ്യ - നിയമപാലന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കൊവിഡ് പ്രതിരോധ ഉപകരങ്ങൾ വിതരണം,സൗജന്യ പഠനോപകരണ വിതരണം, തിരഞ്ഞെടുക്കുന്ന മികച്ച കർഷകർക്കുള്ള ക്യാഷ് അവാർഡ് വിതരണം തുടങ്ങിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു.