an-shamseer

'തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയിട്ട് ഒന്ന് ഒച്ചവയ്ക്കാൻ പോലും കോൺഗ്രസിന് കഴിയാഞ്ഞത് ബി.ജെ.പിയുമായി ധാരണയുള്ളതുകൊണ്ടാണെന്ന് എ.എൻ.ഷംസീർ നിയമസഭയിൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും ഫോൺ ചോർത്തി. ഒരു പ്രതിയെ ട്രാപ്പ് ചെയ്ത് പൊലീസ് ഫോൺ ചോർത്തുകയായിരുന്നു. കേരളത്തിലെ പൊലീസ് ഇപ്പോൾ ഹീറോയായി മാറി. വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്ന രീതിയിലേക്ക് പൊലീസ് മാറിയെന്നും ഷംസീർ പറഞ്ഞു. എന്നാൽ,രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തിയതിനെതിരെ ഇന്ത്യയിലെമ്പാടും കോൺഗ്രസ് പ്രതിഷേധം നടത്തിയതായി പി.ടി. തോമസ് പറഞ്ഞു..