rspmahila

തിരുവനന്തപുരം: ഐക്യമഹിളാസംഘം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ധർണ നടത്തി. സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പിലാക്കുക, സ്വർണ്ണാഭരണങ്ങൾക്കായുള്ള വിലപേശൽ അവസാനിപ്പിക്കുക,സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു.ഐക്യമഹിളാസംഘം ജില്ലാ സെക്രട്ടറി സൂസി രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ഷാഹിദ ബീവി,ഗ്രേസ് മെർലിൻ,ശ്യാമള,ടോമിന ജസ്റ്റിൻ,പാർട്ടി നേതാക്കളായ കെ.എസ്.സനൽകുമാർ, കെ.ജയകുമാർ,ഇറവൂർ പ്രസന്നകുമാർ,പി.ശ്യാംകുമാർ,എം.പോൾ,കരിക്കകം സുരേഷ്,പൂന്തുറ സജീവ് എസ്.എസ്.സുധീർ,കുറ്റിച്ചൽ റജി എന്നിവർ സംസാരിച്ചു.