parisodhana

വക്കം: കൊവിഡ് വ്യാപനം രൂക്ഷമായ വക്കത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്. നിലവിൽ ഡി കാറ്റഗറിയിലാണ് വക്കം ഗ്രാമപഞ്ചായത്ത്. ഇവിടെ കൊവിഡ് ടെസ്റ്റ് പൊസിറ്റിവ് നിരക്ക് അനുദിനം കൂടി വരികയാണ്. ഇത് മുന്നിൽക്കണ്ടാണ് പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. വക്കത്ത് അവസാനിക്കുന്ന ബസുകൾ ഇനി മുതൽ നിലയ്ക്കാമുക്ക് വരെ മാത്രമാക്കി. അകത്തുമുറി സ്വകാര്യ മെഡിക്കൽ കോളേജിലേക്കുള്ള സ്വകാര്യ ബസുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിട്ടുണ്ട്. വാഹന യാത്രക്കാരെ കർശന നിരീക്ഷണത്തിലാക്കി. കടകളിൽ എത്തുന്നവർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.