തിരുവനന്തപുരം:വനിതകൾക്കും കുഞ്ഞുങ്ങൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് സംസ്ഥാന വ്യാപകമായി ഇന്ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിനു മുന്നിലും 'പ്രതിഷേധ ജ്വാല' തെളിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.എൻ രമേശും ജനറൽ സെക്രട്ടറി എ.പ്രകാശും അറിയിച്ചു.