exam

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതപഠനത്തിന് അർഹത നേടാത്തവർക്കായി നടത്തുന്ന സേ പരീക്ഷയുടെ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. നാളെ മുതൽ ആഗസ്റ്റ് 2 വരെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ സ്കൂളിൽ അപേക്ഷ നൽകണം. മൂന്ന് വിഷയങ്ങൾക്ക് ഡി പ്ളസ് ലഭിക്കാത്തവർക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. കൊവിഡ് മൂലം മാർച്ചിൽ നടന്ന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും പിതാവിന്റെയോ മാതാവിന്റെയോ സഹോദരങ്ങളുടെയോ മരണം മൂലം എഴുതാൻ കഴിയാത്തവർക്കും മുഴുവൻ പേപ്പറും എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാം. വില്ലേജ് ഓഫീസറുടെയോ സർക്കാർ ഡോക്ടറുടെയോ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകണം. ജില്ലകളിൽ തിരഞ്ഞെടുത്ത കേന്ദ്രത്തിലായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ. മാർച്ചിലെ പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടർ പ്രിന്റൗട്ട് വച്ച് അപേക്ഷിക്കണം. ഓരോ പേപ്പറിനും 100 രൂപയാണ് ഫീസ്.

ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ്
ഒ​ക്ടോ​ബ​ർ​ 3​ന്

ന്യൂ​ഡ​ൽ​ഹി​:​ 2021​ ​ലെ​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​ഒ​ക്ടോ​ബ​ർ​ 3​ന് ​ന​ട​ക്കു​മെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ധ​ർ​മേ​ന്ദ്ര​ ​പ്ര​ധാ​ൻ​ ​ട്വീ​റ്റ് ​ചെ​യ്തു.​ ​രാ​ജ്യ​ത്തെ​ 23​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി​ ​(​ഐ.​ഐ.​ടി.​)​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​നേ​ടു​ന്ന​തി​നു​ള്ള​ ​പ​രീ​ക്ഷ​യാ​ണ് ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ്.
ഈ​ ​വ​ർ​ഷം​ ​ജെ.​ഇ.​ഇ​ ​മെ​യി​നി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​ 2.5​ ​ല​ക്ഷം​ ​പേ​ർ​ക്ക് ​ഇ​ത്ത​വ​ണ​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് 2021​ ​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഫെ​ബ്രു​വ​രി,​ ​മാ​ർ​ച്ച്,​ ​ഏ​പ്രി​ൽ,​ ​മേ​യ് ​മാ​സ​ങ്ങ​ളി​ൽ​ ​നാ​ലു​ ​സെ​ഷ​നു​ക​ളാ​യാ​ണ് ​ജെ.​ഇ.​ഇ​ ​(​മെ​യി​ൻ​)​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​ക.​ ​കൊ​വി​ഡ് ​കാ​ര​ണം​ ​ഇ​ത്ത​വ​ണ​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​യി​ൽ​ ​കാ​ല​താ​മ​സം​ ​വ​ന്നു.​ ​ജെ.​ഇ.​ഇ​ ​മെ​യി​ൻ​ ​പ​രീ​ക്ഷ​യു​ടെ​ ​നാ​ലാം​ ​സെ​ഷ​ൻ​ ​സെ​പ്തം​ബ​ർ​ 1,2​ ​തീ​യ​തി​ക​ളി​ലേ​ക്ക് ​മാ​റ്റി​യി​ട്ടു​ണ്ട്.