വെള്ളനാട്:കേരളാസ്റ്റേറ്റ് എക്സ് സർവിസ് ലീഗ് വെള്ളനാട് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധത്തിൽ വീര മൃത്യു വരിച്ച വെള്ളനാടിന്റെ ധീര ജവാന്മാർ അജി കുമാറിന്റെയും സൈമന്റെയും സ്‌മൃതി മണ്ഡപത്തിൽ പുഷ്പ ചക്രം അർപ്പിച്ചു.വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ,വെള്ളനാട് കെ.ജി.രവീന്ദ്രൻ നായർ, ബ്രാഞ്ച് പ്രസിഡന്റ് ബി.ഗോപി,സെക്രട്ടറി എസ്.അനിൽകുമാർ,ട്രഷറർ എസ്.ആർ.അനിൽ കുമാർ,സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.