തിരുവനന്തപുരം:പാങ്ങോട് സൈനികകേന്ദ്രത്തിൽ ഇന്നലെ കാർഗിൽ വിജയദിനം ആഘോഷിച്ചു. മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ കാർത്തിക്‌ശേഷാദ്രി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.'ഷഹീദോംകോ സലാമി ശസ്ത്രയുംശോക് ശസ്ത്രയും' ഉൾപ്പെടെയുള്ള അനുസ്മരണ പരേഡ് നടത്തുകയും ദ ലാസ്റ്റ് പോസ്റ്റ്' ആലപിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് യുദ്ധത്തിനെക്കുറിച്ചുള്ള പ്രഭാഷണവും ഡോക്കുമെന്ററി പ്രദർശനവും രക്തദാന ക്യാമ്പും പാങ്ങോട് സൈനിക കേന്ദ്രത്തിൽ സംഘടിപ്പിച്ചു.