പാലോട്: ഇടിഞ്ഞാർ ഗവ. ട്രൈബൽ സ്കൂളിലെ എസ്.എസ്.എൽ.സി വിജയികളെ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. ആനാട് ജയൻ ഉദ്ഘാടനം ചെയ്തു. പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ഷിനു, ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ്, പഞ്ചായത്ത് മെമ്പർ ഭാസുരംഗി, കോൺഗ്രസ്സ് പെരിങ്ങമല മണ്ഡലം പ്രസിഡന്റ് കൊച്ചു കരിക്കകം നൗഷാദ്, വാർഡ് പ്രസിഡന്റ് റിബിൻ ജോസ്, സുരേന്ദ്രൻ, സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു