തിരുവനന്തപുരം: ഇന്ത്യൻ മറൈൻ ഫിഷറീസ് ബിൽ എന്ന പേരിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ വലിയതുറ മറൈൻ പോർട്ടിന് മുന്നിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. ഹഡ്‌സൺ ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. രാജൻ ബെഞ്ചമിൻ, കൗൺസിലർ ഐറിൻ, ബീമാപ്പള്ളി നിസാം, യൂജിൻ ഫെർണാണ്ടസ്, ജോയ് സ്റ്റീഫൻ, മരിയദാസൻ എന്നിവർ സംസാരിച്ചു.