തിരുവനന്തപുരം:പിന്നാക്ക വികസന കോർപ്പറേഷനിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജനാധിപത്യ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രൻ നാളെ സെക്രട്ടറിയേറ്റ് നടയിൽ സത്യാഗ്രഹം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അഡ്വ.എ.എൻ.രാജൻ ബാബു അദ്ധ്യക്ഷത വഹിക്കും.പ്രൊഫ. എ.വി.താമരാക്ഷൻ,ജെ.എസ് .എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ.സജ്ജീവ് സോമരാജൻ,ജെ.എസ് .എസ് സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ ,ജില്ലാ സെക്രട്ടറി മലയിൻകീഴ് നന്ദകുമാർ എന്നിവർ പങ്കെടുക്കും.