തിരുവനന്തപുരം: ജനങ്ങൾക്കുവേണ്ടി ജീവിതം പോലും ഉഴിഞ്ഞുവച്ച ജനകീയ ഭരണാധികാരിയായിരുന്നു പട്ടം താണുപിള്ളയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പട്ടം താണുപിള്ളയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ശ്രീവരാഹം പട്ടം സമാധിയിൽ നടന്ന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മണക്കാട് സുരേഷ്, ശ്രീവരാഹം സുരേഷ്, മണക്കാട് രാജേഷ്, സി. രാമചന്ദ്രൻ നായർ, ഗിരിപ്രസാദ്‌, കളിയിൽ സുരേഷ്, സുനിൽ, ഹരി, പട്ടത്തിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.