velayudhanpilla-53

ചാത്തന്നൂർ: ഗൃഹനാഥനെ ഇഷ്ടിക കമ്പനി പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ പ്ലാക്കാട് കുഴിവിള വീട്ടിൽ വേലായുധൻപിള്ളയാണ് (53) മരിച്ചത്. പ്ലാക്കാട് തുരുത്ത് കായലിന് സമീപം കോണത്ത് കടവിന് സമീപത്തെ ഇഷ്ടിക കമ്പനി പുരയിടത്തിൽ പശുവിനെ മേയ്ക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. ഭാര്യ: ഉഷാകുമാരി (മുൻ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തംഗം). മക്കൾ: ഉണ്ണിക്കൃഷ്ണൻ, ശ്രുതി. മരുമകൻ: രാജേഷ്.