തിരുവനന്തപുരം: കമലേശ്വരം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സെൽ പ്ലാനറ്റ് എന്ന മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് വൻ മോഷണം. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. മൊബൈൽ ഫോണുകൾ, സി.സി.ടി.വി, ഡി.വി.ആർ. തുടങ്ങിയവയടക്കം രണ്ടുലക്ഷത്തിലേറെ രൂപയുടെ ഉപകരണങ്ങൾ കവർന്നതായി കടയുടമ പറഞ്ഞു. പൂന്തുറ പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കമലേശ്വരം സ്വദേശി ഇർഷാദിന്റേതാണ് സ്ഥാപനം.