mahila

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് മഹിളാ സംഘം മണ്ഡലം കൺവൻഷനോടനുബന്ധിച്ച് ഓൺലൈൻ പഠന സൗകര്യത്തിന് പഠനോപകരണം വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് രാഖി രവികുമാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.മഹിളാ സംഘം ജില്ലാ സെക്രട്ടറി ബി.ശോഭന,സി.പി.എം മണ്ഡലം സെക്രട്ടറി എ.എം റൈസ്,അസിസ്റ്റന്റ് സെക്രട്ടറി പി.ജി.ബിജു,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അരുണ സി.ബാലൻ,പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ ലൈല ബീവി തുടങ്ങിയവർ പങ്കെടുത്തു.