കല്ലമ്പലം:കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് ഗവ.എൽ.പി സ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾക്കായി താലോലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം പഞ്ചായത്ത് അംഗം സജീർ രാജകുമാരി നിർവഹിച്ചു.പഠനോപകരണങ്ങളും കളിക്കോപ്പുകളും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.വി.ആർ.സാബു, വിനോദ് വെള്ളല്ലൂർ,മധുസൂദനക്കുറുപ്പ്,വേണുഗോപാൽ,ജയശ്രീ,നിസാമുദ്ദീൻ,ബിജു എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി ചുമർ ചിത്രങ്ങൾ വരച്ച ചിത്രകലാ അദ്ധ്യാപകരായ ബി.കെ ജയപ്രകാശ്, ഹരിലാൽ എന്നിവരെ ആദരിച്ചു.കുട്ടികളിലെ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി പുസ്തക കുടുക്കകൾ കൈമാറി.