തിരുവനന്തപുരം:സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും ചേർന്ന് മലയാറ്റൂർ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ട്രസ്റ്റിന് രൂപം നൽകി.കരമന ശാസ്ത്രി നഗർ ആസ്ഥാനമായുള്ള ട്രസ്റ്റിൽ പ്രസിഡന്റായി പെരുമ്പടവം ശ്രീധരനെയും സെക്രട്ടറിയായി പി.ആർ.ശ്രീകുമാറിനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എം.നൗഷാദ് (വൈസ് പ്രസിഡന്റ്),ബി.എൽ രാധാകൃഷ്ണൻ നായർ (ട്രഷറർ) ,ശോഭാരാജ്‌മോഹൻ(ജോയിന്റ് സെക്രട്ടറി) ,എ.എം വേണുഗോപാൽ,ജോൺ തോമസ്,സജനചന്ദ്രൻ,ആർ.എസ് കണ്ണൻ,ആർ.രാജേഷ്‌കുമാർ ( ഭരണസമിതി അംഗങ്ങൾ). എല്ലാ വർഷവും മലയാളത്തിലെ മികച്ച സാഹിത്യകൃതിയ്ക്ക് മലയാറ്റൂർ പുരസ്‌കാരം നൽകും.