photo

നെടുമങ്ങാട്:നെടുമങ്ങാട് നഗരസഭ പതിനാറാംകല്ല് വാർഡ് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ ഗീതാദേവിയുടെ കൺവെൻഷൻ അടൂർപ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,മുൻ ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള,കെ.പി.സി.സി സെക്രട്ടറി പി.എസ്.പ്രശാന്ത്, ഡി.സി.സി ഭാരവാഹികളായ എം.മുനീർ,കല്ലയം സുകു,അഡ്വ.ബാജി,അഡ്വ.തേക്കട അനിൽകുമാർ,ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എസ്.അരുൺകുമാർ,ഘടകകക്ഷി നേതാക്കളായ സിദ്ദിഖ്,ഫാറൂഖ് എന്നിവർ സംസാരിച്ചു.

ഇലക്ഷൻ കമ്മിറ്റി ചെയർമാനായി വട്ടപ്പാറ ചന്ദ്രനെയും ജനറൽ കൺവീനറായി കരുപ്പൂര് ഷിബുവിനെയും തിരഞ്ഞെടുത്തു.