veena

തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ അലൈഡ് ഹെൽത്ത് കോഴ്സുകൾ പഠിച്ചവർക്ക് സംസ്ഥാനത്തെ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നൽകുന്നതിനുള്ള നടപടികൾ രണ്ടുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ അറിയിച്ചു.

കേരളത്തിന് പുറത്ത് കോഴ്സ് പഠിച്ചവർക്ക് സംസ്ഥാനത്ത് ജോലി ചെയ്യുന്നതിന് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും കേരള ആരോഗ്യസർവകലാശാലയുടെ തുല്യാതാ സർട്ടിഫിക്കറ്റും വേണം. വിദേശത്ത് ജോലി തേടിപോകാനും ഇതാവശ്യമാണ്. ഇതിനായി ദേശീയ തലത്തിൽ പുതിയ നിയമവും നാഷണൽ അലൈഡ് ഹെൽത്ത് ആൻഡ് പാരാമെഡിക്കൽ കമ്മിഷനും മാർച്ചിൽ നിലവിൽവന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്റ്റേറ്റ് അലൈഡ് ഹെൽത്ത് ആൻഡ് പാരാമെഡിക്കൽ കമ്മിഷൻ നിലവിൽ വരും. രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഹൈപവൻ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങുമെന്ന് എ.കെ.എം. അഷ്റഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. കേരള ആരോഗ്യസർവകലാശാലയുടെ തുല്യതാസർട്ടിഫിക്കറ്റിന് 2015 ൽ തയ്യാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷകൾ സമർപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.

മ​ല​യാ​ളം​ ​ലെ​ക്സി​ക്ക​ൻ​ ​മേ​ധാ​വിനി​യ​മ​നം
ഓ​ർ​ഡി​ന​ൻ​സി​ന് ​വി​രു​ദ്ധ​മ​ല്ലെ​ന്ന് ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​മ​ല​യാ​ളം​ ​ലെ​ക്സി​ക്ക​ൻ​ ​മേ​ധാ​വി​യാ​യു​ള്ള​ ​സം​സ്കൃ​തം​ ​അ​ദ്ധ്യാ​പി​ക​യു​ടെ​ ​നി​യ​മ​നം​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​ആ​യ​തി​നാ​ൽ​ ​അ​തി​നെ​ ​ഓ​ർ​ഡി​ന​ൻ​സി​ന് ​വി​രു​ദ്ധ​മാ​യി​ ​കാ​ണാ​നാ​വി​ല്ലെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​‌​‌​‌‌
എ​ഡി​റ്റ​റു​ടെ​ ​സ്ഥി​ര​നി​യ​മ​നം​ ​വേ​ഗ​ത്തി​ൽ​ ​ന​ട​ത്തു​ന്ന​തി​നാ​യി​ ​പി.​എ​സ്.​സി​യെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​ക​ൺ​സ​ൾ​ട്ടേ​ഷ​ൻ​ ​റൂ​ൾ​ ​ത​യ്യാ​റാ​ക്കി​യ​തി​ന് ​ശേ​ഷ​മേ​ ​സ്ഥി​ര​നി​യ​മ​നം​ ​ന​ട​ത്താ​ൻ​ ​ക​ഴി​യൂ​ ​എ​ന്ന് ​പി.​എ​സ്.​സി​ ​അ​റി​യി​ച്ചു.​ ​ഇ​തി​ന് ​കാ​ല​താ​മ​സം​ ​നേ​രി​ടു​മെ​ന്ന​തി​നാ​ലാ​ണ് ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​എ​ഡി​റ്റ​റെ​ ​നി​യ​മി​ച്ച​ത്.
വി​ര​മി​ച്ച​ ​ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ ​പെ​ൻ​ഷ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​ത​ന​ത് ​ഫ​ണ്ടി​ൽ​ ​നി​ന്ന് ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്,​ ​ത​ന​ത് ​ഫ​ണ്ടി​ൽ​ ​മ​തി​യാ​യ​ ​നീ​ക്കി​യി​രി​പ്പു​ണ്ട് ​എ​ന്ന് ​ഓ​ഡി​റ്റി​ൽ​ ​വ്യ​ക്ത​മാ​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ഡോ.​ ​മാ​ത്യൂ​ ​കു​ഴ​ൽ​നാ​ട​ൻ,​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​പി.​ടി.​ ​തോ​മ​സ്,​ ​സി.​ആ​ർ.​ ​മ​ഹേ​ഷ്,​ ​റോ​ജി​ ​എം.​ ​ജോ​ൺ,​ ​എം.​ ​വി​ൻ​സെ​ന്റ്,​ ​എ​ൽ​ദോ​സ് ​പി.​ ​കു​ന്ന​പ്പ​ള്ളി​ ​എ​ന്നി​വ​രു​ടെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്ന​ ​മ​ന്ത്രി.

​കേ​ര​ള​ ​സ​യ​ൻ​സ് ​സി​റ്റി​ 2023ൽ

കേ​ര​ള​ ​സ​യ​ൻ​സ് ​സി​റ്റി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ 2023​ ​ജ​നു​വ​രി​യി​ൽ​ ​പൂ​ർ​ത്തി​യാ​കു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​സ​യ​ൻ​സ് ​സെ​ന്റ​ർ​ ​ഒ​ഴി​കെ​യു​ള്ള​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ 45​ ​കോ​ടി​ ​രൂ​പ​ ​കൂ​ടി​ ​ആ​വ​ശ്യ​മാ​ണ്.​ ​സ​യ​ൻ​സ് ​സെ​ന്റ​റി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ന് 7.25​ ​കോ​ടി​ ​രൂ​പ​ ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​ഈ​ ​പ്ര​വൃ​ത്തി​ 90​ ​ശ​ത​മാ​ന​ത്തോ​ളം​ ​പൂ​ർ​ത്തി​യാ​യി.​ ​കേ​ന്ദ്ര​ ​-​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​തു​ല്യ​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ 14.50​ ​കോ​ടി​ ​മു​ത​ൽ​മു​ട​ക്കി​ലാ​ണ് ​ഇ​തി​ന്റെ​ ​നി​ർ​മ്മാ​ണ​മെ​ന്നും​ ​മോ​ൻ​സ് ​ജോ​സ​ഫി​ന്റെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​ന​ൽ​കി.