പൂവാർ: റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ എ.ടി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു.തിരുപുറം ശ്രീകുമാർ അദ്ധ്യഷത വഹിച്ചു.മംഗലത്തുുകോണം മോഹൻ, തിരുപുറം ബാബു ചന്ദ്രനാഥ്, പെരുങ്കടവിള സുരേഷ് കുമാർ, തലയൽ മധു ക്യാരക്കുഴി സോമൻ തുടങ്ങിയവർ സംസാരിച്ചു.സൗജന്യ കിറ്റ് വിതരണം ചെയ്ത വകയിൽ കിട്ടാനുള്ള 10 മാസത്തെ കുടിശിക ഓണത്തിന് മുൻപ് ലഭ്യമാക്കുക,സെയിൽസ്മാന് ശമ്പളവും,കട വാടകയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.