women

വാമനപുരം:ബി.ഡി.ജെ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സംഗമത്തിന്റെ ഭാഗമായി വാമനപുരം ജംഗ്ഷനിൽ വാമനപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷാ സംഗമം സംഘടിപ്പിച്ചു.ബി.ഡി.ജെ.എസ് വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ് ജെ.ആർ.ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വേണു കാരണവർ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ചക്കക്കാട് ബാബു,ബി.ഡി.ജെ.എസ് പഞ്ചായത്തു പ്രസിഡന്റുമാരായ രതീഷ് കുമാർ,തുഷാർ, പ്രസാദ്, സുദേവൻ, സുഗതൻ,ആനാട് വിജയൻ,ബി.ഡി .ജെ .എസ് ഐ.ടി സെൽ വാമനപുരം മണ്ഡലം ചെയർമാൻ ചിന്തു വെഞ്ഞാറമൂട്,ബി.ഡി.എം.എസ് പ്രവർത്തകരായ അമ്പിളി,ശോഭന,ഷൈലജ,രാജി തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് വി.എസ്.ബിജുകുമാർ നന്ദി പറഞ്ഞു.