കടയ്ക്കാവൂർ: കായിക്കര ആശാൻ മെമ്മോറിയൽ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്കു കായിക്കര പ്രവാസി കൂട്ടായ്മ മൊബൈൽ ഫോൺ വിതരണം ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങ് എം.എൽ.എ ശശി ഉദ്ഘാടനം ചെയ്തൂ. പ്രവാസി കൂട്ടായ്മ പ്രസിഡന്റ് ഗോപകുമാർ ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുഭാഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ലൈജു, പ്രവാസി കൂട്ടായ്മ സെക്രട്ടറി സഹലോദയൻ, ട്രഷറർ പ്രകാശ്, വൈസ് പ്രസിഡന്റ് ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി സൂനു, ജോയിന്റ് ട്രഷറർ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ പ്രസാദ്, ബിജുഎന്നിവർ സംസ്സാരിച്ചു. രക്ഷാധികാരികളായ അനിൽകുമാർ, അജയംഷാ എന്നിവർ നേതൃത്വം വഹിച്ചു.