വെഞ്ഞാറമൂട് :എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ക്രമവിരുദ്ധമായി യുവതിക്ക് ഡി.കെ.മുരളി എം.എൽ.എ ജോലി നൽകിയെന്നാരോപിച്ച് എം.എൽ.എ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വെഞ്ഞാറമൂട്ടിലുള്ള എം.എൽ.എയുടെ വസതിയിലേക്ക് ബി.ജെ.പി യുവമോർച്ച മാർച്ച്‌ സംഘ ടിപ്പിച്ചു.യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ ആർ.സജിത്ത് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി വാമനപുരം മണ്ഡലം പ്രസിഡന്റ്‌ എസ്.ആർ.റജികുമാർ,ബി.ജെ.പി സംസ്ഥാന സമിതി അംഗം മലയിൻകീഴ് രാധാകൃഷ്ണൻ,മണ്ഡലം ജനറൽ സെക്രട്ടറി ആർ.ആർ ഷാജി,യുവമോർച്ച മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു,ജില്ലാ കമ്മിറ്റി അംഗം നെല്ലനാട് ശശി,യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ് എന്നിവർ പങ്കെടുത്തു.