കടയ്ക്കാവൂർ: വഴിയോര കച്ചവടക്കാർ കടയ്ക്കാവൂർ പഞ്ചായത്ത് ഒാഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. വഴിയോര കച്ചവടക്കാരുടെ നേരേയുള്ള അശാസ്ത്രീയമായ സർവേ നടപടികൾ അവസാനിപ്പിക്കുക, 2017ലെ സർവേ ലിസ്റ്റിലുള്ള മുഴുവൻ കച്ചവടക്കാർക്കും ലൈസൻസ് നല്കുക, കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുക, കച്ചവടക്കാർക്ക് കൊവിഡാനന്തര സഹായം നല്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ നടത്തിയത്. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറി സജീർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. അശോകൻ അദ്ധ്യക്ഷത വഹിച്ചു. ലിസി സ്വാഗതം പറഞ്ഞു. ബേബി ഷൈല, രമണി എന്നിവർ സംസാരിച്ചു.