തിരുവനന്തപുരം : വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിവന്ന ആൾ കേരള ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നിരാഹാര സത്യഗ്രഹം തുടങ്ങി. ഉദ്യോഗാർത്ഥിയായ വിനീതാണ് ഇന്നലെമുതൽ നിരാഹാരം തുടങ്ങിയത്. സ്ഥാനക്കയറ്റം എത്രയുംവേഗം നടപ്പിലാക്കി ഒഴിവ് വരുന്ന തസ്തികകളിൽ നിയമനം നൽകുക, റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സത്യഗ്രഹം 12ദിവസം പിന്നിട്ടതോടെയാണ് നിരാഹാരത്തിലേക്ക് മാറിയത്.
അതേസമയം റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സമരം ഇന്ന് മൂന്ന് ദിവസം പിന്നിടും. മറ്റൊരു വശത്തായി റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് ഒൻപത് ദിവസവും ക്ലാർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഐഡിയൽ അസോസിയേഷൻ ഒഫ് കേരളയുടെ സമരം നാലുദിവസവും പിന്നിടും.