നെയ്യാറ്റിൻകര: കർക്കടക മാസത്തിലെ പിതൃതർപ്പണം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭ ബി.ജെ.പി പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നെയ്യാറ്റിൻകര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി.ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ ഉദ്ഘാടനം ചെയ്തു.കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, വേണുഗോപാൽ, കൂട്ടപ്പന മഹേഷ്, കല ടീച്ചർ,സുമ തുടങ്ങിയവർ പങ്കെടുത്തു.