തിരുവനന്തപുരം: വിരമിച്ച പൊലീസ് സേനാംഗങ്ങളുടെ പ്രശ്‌നങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേരള പൊലീസ് പെൻഷണേഴ്‌സ് അസോസിയേഷൻ നിർവാഹക സമിതി ഓൺലൈനിൽ ചേർന്നയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എം. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.എ.എം.ഇസ്മായിൽ,പി. വാസുദേവൻനായർ,സോ മൻനായർ,സുരേന്ദ്രൻ,ചന്ദ്രബാബു,സുധാകരൻ,ശിവൻകുട്ടി,മോഹനൻ എന്നിവർ പങ്കെടുത്തു.