തിരുവനന്തപുരം: അണികൾ ദൈവമാക്കി വച്ചിരിക്കുന്നതുകൊണ്ട് വിമർശനങ്ങൾക്ക് അതീതനാണെന്ന ധാരണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു.
കൊവിഡുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ട് പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പേരെടുത്തുപറയാതെ പ്രതിപക്ഷ നേതാവിന്റെ വിമർശനം. കൊവിഡുമായി ബന്ധപ്പെട്ട് ചെയ്യുന്നതെല്ലാം ശരിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. വിമർശനങ്ങളോട് അദ്ദേഹത്തിന് അസഹിഷ്ണുതയാണ്. എല്ലാ ദിവസവും കടകൾ തുറക്കുമ്പോൾ പ്രതിദിനം 100 പേർ ഒരുകടയിൽ പോകുന്നുണ്ടെങ്കിൽ അത് ആഴ്ചയിൽ മൂന്നുദിവസമാകുമ്പോൾ 300പേർ വീതം എത്തും. അവർക്ക് കൊവിഡ് ബാധിക്കാനുള്ള സാദ്ധ്യത വർദ്ധിക്കും.
കൊവിഡ് വന്നശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കൊവിഡ് ദുരന്തനിവാരണ കമ്മിഷൻ രൂപീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.