നെയ്യാറ്രിൻകര:നെയ്യാറ്റിൻകര താലൂക്ക് ട്രേഡേഴ്സ് വെൽഫയർ സഹകരണ സംഘത്തിന്റെ പുതിയ ആഫീസ് ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു.നഗരസഭാ ചെയർമാൻ പി.കെ.രാജ്മോഹൻ കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം നിർവ്ഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്,പ്രതിപക്ഷ നേതാവ് ജോസ് ഫ്രാങ്ക്ളിൻ, അംഗങ്ങളായ ഷിബുരാജ് കൃഷ്ണ,മഞ്ചത്തല സുരേഷ്,ഗ്രാമം പ്രവീൺ,നെയ്യാറ്രിൻകര അസി. രജിസ്ട്രാർ (ജനറൽ) ആർ. പ്രമീള,നെയ്യാറ്റിൻകര യൂണിറ്റ് ഇൻസ്പെക്ടർ എസ്.അനിൽകുമാർ,സംഘം ഭരണസമിതി അംഗങ്ങളായ എ.എൽ സതീഷ്, സതീഷ് ശങ്കർ, സജൻ ജെ.ആർ,എച്ച്.ദാവൂദ്,കെ.പി.ഉദയകുമാർ,കുമാർ.എസ്,എബി.വി.ജെ,ആർ. ഗിരിജാദേവി,ഭുവനേശ്വരി അമ്മ ബി.ആർ,കെ.ശ്രീലത,കെ.ബാബു എന്നിവർ പങ്കെടുത്തു.