dharna

ചിറയിൻകീഴ്:കിസാൻ സഭ ചിറയിൻകീഴ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് പോസ്റ്റാഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം എം.അനിൽ ഉദ്ഘാടനം ചെയ്തു.കിസാൻ സഭ മണ്ഡലം പ്രസിഡന്റ് തോന്നക്കൽ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശരൻ ശശാങ്കൻ, മഹിളാസംഘം ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഗംഗ, കളിയിൽപ്പുര രാധകൃഷ്ണൻ നായർ, ജയകുമാർ, രാധകൃഷ്ണപിള്ള, ജയലാൽ തുടങ്ങിവർ പങ്കെടുത്തു. മനേഷ് കൂന്തള്ളൂർ സ്വാഗതവും ഷിബു കടയ്ക്കാവൂർ നന്ദിയും പറഞ്ഞു.