കാട്ടാക്കട:നിർത്തിവച്ച പ്രമോഷൻ നടപടികൾ പുനരാരംഭിക്കുക, ഫൽഡ് ജീവനക്കാരുടെ തസ്തിക വെട്ടിക്കുറക്കൽ നിർത്തലാക്കുക തുടങ്ങിയ ആവശൃങ്ങളുന്നയിച്ച് വെെദ്യുതിഭവന് മുന്നിൽ വൈദ്യുതി മസ്ദൂർ സംഘ് നടത്തിയ ധർണ ബി.എം.എസ്.പ്രഭാരി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.കാട്ടാക്കട രാജശേഖരൻ അദ്ധൃക്ഷതവഹിച്ചു.കാട്ടാക്കട മേഖലാ സെക്രട്ടറി മോഹനൻ,ജില്ലാ വെെസ് പ്രസിഡന്റ് മണികണ്ഠൻ,സുധീർ സാരസ്യ,വെള്ളനാട് സജി തുടങ്ങിയവർ സംസാരിച്ചു.