തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ ഫലം അന്വേഷിക്കുന്നതിന് കെ.പി.സി.സി നിയമിച്ച സമിതിയുടെ 2ാംഘട്ട തെളിവെടുപ്പ് നാളെ ഡി.സി.സി ഓഫീസിൽ നടക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു. മുൻ എം.എൽ.എമാരായ കെ.എ. ചന്ദ്രൻ ചെയർമാനും ടി.വി. ചന്ദ്രമോഹൻ, ടി.എസ്. സലിം എന്നിവർ അംഗങ്ങളുമായുള്ള സമിതിയുടെ ഒന്നാംഘട്ട തെളിവെടുപ്പ് 23ന് നടന്നു. അന്ന് എത്താൻ കഴിയാത്തവരിൽ നിന്നും രേഖാമൂലമുള്ള അഭിപ്രായങ്ങളാണ് സമിതി നാളെ സ്വീകരിക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നിയോജകമണ്ഡലം നേതാക്കളിൽ നിന്നും, ഉച്ചയ്ക്കശേഷം സ്ഥാനാർത്ഥികളായിരുന്നവർ, കെ.പി.സി.സി ഭാരവാഹികൾ, യു.ഡി.എഫ് നേതാക്കൾ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ എന്നിവരിൽ നിന്നും തെളിവുകൾ ശേഖരിക്കും.