വെള്ളറട: പനച്ചമൂട് മാർക്കറ്റിലെ കച്ചവടക്കാർക്ക് സൗകര്യപ്രഥമായി സ്ഥലം കണ്ടെത്തി നൽകണമെന്ന് എൻ. സി. പി വെള്ളറട മണ്ഡലം ആവശ്യപ്പെട്ടു. കിഫ്‌ബിയുടെ സഹയത്തോടെ പനച്ചമൂട് മാർക്കറ്റ് നവീകരണം തുടങ്ങുന്നതിനു മുമ്പ് മാർക്കറ്റിലെ കച്ചവടക്കാർക്ക് സൗകര്യ പ്രഥമായ സ്ഥലം കണ്ടെത്തി നൽകാൻ അധികൃതർ തയ്യാറായില്ലെങ്കിൽ കച്ചവടക്കാർ റോഡുവക്കുകൾ കൈയ്യേറി കച്ചവടം ചെയ്യും. ഇത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും ഒപ്പം കൊവിഡ് വ്യാപനത്തിനും ഇടവരുത്തും. അടിയന്തിരമായി സ്ഥലം കണ്ടെത്തി നൽകാൻ അധികൃതർ തയ്യാറാകണമെന്ന് മണ്ഡലം പ്രസിഡന്റ് പനച്ചമൂട് വിജയൻ ആവശ്യപ്പെട്ടു. വെള്ളറട ശ്രീകല, ശിവരാമൻ, മീതി ഉഷ, അപ്പു , രാജയ്യൻ, തുടങ്ങിയവർ പങ്കെടുത്തു.